പാലക്കാട്: സലിം കുമാറിന്റെ അന്ത്യകർമ ചടങ്ങുകൾക്കിടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിന്റെ വലിയ ഉദാഹരണമാണ് ചടങ്ങിനിടെ കണ്ടതെന്നും, ചന്തുവിന്റെ പ്രതികരണം സ്വാഭാവികമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം ഓൺലൈൻ മാധ്യമ പ്രവർത്തകർ ചടങ്ങിനിടെ അനാവശ്യ തിരക്ക് സൃഷ്ടിച്ചുവെന്നാണ് പിഷാരടിയുടെ വിമർശനം. ചടങ്ങിൽ പങ്കെടുത്തവരും കുടുംബാംഗങ്ങളും അഭ്യർഥിച്ചിട്ടും ചിലർ ചിത്രീകരണത്തിനായി തിക്കുംതിരക്കും കൂട്ടിയതായി അദ്ദേഹം ആരോപിച്ചു.
പൊതു പരിപാടികളിൽ ചിത്രീകരണം നടത്തുന്നതിൽ തെറ്റില്ലെങ്കിലും, വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങളിലേക്കും കുടുംബത്തിന്റെ ദുഃഖസമയങ്ങളിലേക്കും കടന്നുകയറുന്നത് അംഗീകരിക്കാനാകില്ലെന്ന് പിഷാരടി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ മാധ്യമ പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തത്തോടെയും വിവേകത്തോടെയും പെരുമാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനോവിഷമത്തിലായിരുന്ന സാഹചര്യത്തിലാണ് ചന്തു പ്രതികരിച്ചതെന്നും, അതിനെ ആ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ടെന്നും പിഷാരടി അഭിപ്രായപ്പെട്ടു.
ഇതിനിടെ, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം എംപിയും ചന്തുവിനെ പിന്തുണച്ച് രംഗത്തെത്തി. കുടുംബത്തിന്റെ അതീവ വൈകാരിക നിമിഷത്തിൽ ക്യാമറകളുമായി കടന്നുകയറിയവരോടുള്ള പ്രതികരണം സ്വാഭാവികമാണെന്നും, കയ്യിൽ മൊബൈൽ ഫോണും മൈക്കും ഉണ്ടെന്ന കാരണത്താൽ മാന്യതയുടെ അതിരുകൾ ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
