തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗത്തിൽ പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് റദ്ദാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നാണ് ഉത്തരവിന് പിന്നാലെ നേരത്തെ വിശദീകരണം നൽകിയിരുന്നത്.
ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിരുന്നു. ക്ലർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകൾ ആവശ്യപ്പെട്ട് എറണാകുളം വളയൻ ചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ നൽകിയ അപേക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിചിത്ര ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറിലധികം ജോലി ഭാരമില്ല. നിലവിൽ ഹയർസെക്കണ്ടറി മേഖലയിൽ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്യാവശ്യം ഇല്ലാത്ത തസ്തികകൾ അനുവദിക്കാനാകില്ല. ഏതെങ്കിലും ഒരു സ്കൂളിന് അനുവദിച്ചാൽ മറ്റു സ്കൂളുകളും തസ്തിക ആവശ്യപ്പെടും. അത് സർക്കാരിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ ഉത്തരവിലാണ് മന്ത്രിയുടെ തിരുത്ത്.
വകുപ്പിന്റെ ഉത്തരവിൽ പിശക് സംഭവിച്ചിട്ടുണ്ട്. പ്രിൻസിപ്പാൾമാർ അവരുടെ ജോലി മാത്രം ചെയ്താൽ മതിയെന്നും മന്ത്രി നിർദ്ദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്