ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാർ ക്ലാർക്കിൻ്റെ ജോലികൾ കൂടി ചെയ്യണം; വിചിത്ര ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് 

AUGUST 17, 2025, 11:09 PM

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാർ ക്ലാർക്കിൻ്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പുതിയ തസ്തികകൾ അനുവദിക്കാൻ കഴിയില്ലെന്നാണ് ഉത്തരവിന് പിന്നാലെ ഉള്ള വിശദീകരണം. 

അതേസമയം ക്ലറിക്കൽ ജോലികൾ കൂടി ചെയ്യാനാണ് പ്രിൻസിപ്പാളിന് അധ്യാപനം ആഴ്ചയിൽ എട്ട് പീരിയഡായി ചുരുക്കി നിശ്ചയിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ക്ലർക്ക്, ലൈബ്രേറിയൻ, മീനിയൽ തസ്തികകൾ ആവശ്യപ്പെട്ട് എറണാകുളം വളയൻ ചിറങ്ങര ഹയർസെക്കൻഡറി സ്കൂൾ നൽകിയ അപേക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിചിത്ര ഉത്തരവ് ഉണ്ടായിരിക്കുന്നത്. 

ഹയർ സെക്കൻഡറി അധ്യാപകർക്ക് ശരാശരി ഒരു ദിവസം രണ്ട് മണിക്കൂറിലധികം ജോലി ഭാരമില്ല. നിലവിൽ ഹയർസെക്കണ്ടറി മേഖലയിൽ സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അത്യാവശ്യം ഇല്ലാത്ത തസ്തികകൾ അനുവദിക്കാനാകില്ല. ഏതെങ്കിലും ഒരു സ്കൂളിന് അനുവദിച്ചാൽ മറ്റു സ്കൂളുകളും തസ്തിക ആവശ്യപ്പെടും. അത് സർക്കാരിന് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam