കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നതോടെ കോഴിവളർത്തൽ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോ കോഴിത്തീറ്റയുടെ ഒരു ചാക്കിന് ഏകദേശം 500 രൂപയുടെ വർധനയാണ് ഉണ്ടായത്.
ചോളം, സോയ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഇതോടെ ഉൽപാദനച്ചെലവ് വർധിച്ച് കോഴിവളർത്തൽ കർഷകർ കടുത്ത സാമ്പത്തിക സമ്മർദത്തിലാണ്.
കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളം വർധിച്ചതോടെ ഓണം സീസണിൽ കോഴിയിറച്ചി വില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വില നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
ഇതിനിടെ സംസ്ഥാനത്ത് പച്ചക്കറി വിലയും ഉയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വർധന രേഖപ്പെടുത്തിയത്. മഴ ശക്തമായതോടെ ഇഞ്ചിയുടെ ചില്ലറവില കിലോയ്ക്ക് 260 രൂപയിലെത്തി. മൊത്തവിപണിയിൽ കിലോയ്ക്ക് 230 മുതൽ 300 രൂപ വരെയാണ് വില. ഒരാഴ്ച മുമ്പ് ഇത് 160 രൂപയായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളാണെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
