"തോൽക്കാൻ വേണ്ടി നെന്മാറയ്ക്ക് വരണ്ട"; എ. തങ്കപ്പനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം

MARCH 8, 2026, 5:14 AM

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപനത്തിന് മുന്നേ പാലക്കാട് ഡിസിസി അധ്യക്ഷൻ എ. തങ്കപ്പനെതിരെ വ്യാപക പോസ്റ്റർ പ്രചാരണം.

നെന്മാറ മണ്ഡലത്തിൽ ഡിസിസി അധ്യക്ഷൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. "സ്വന്തം വാർഡ് ജയിപ്പിക്കാൻ കഴിയാത്ത ഡിസിസി പ്രസിഡൻ്റിനെ നെന്മാറയിലേക്ക് വേണ്ട, തോൽക്കാൻ വേണ്ടി നെന്മാറയ്ക്ക് വരണ്ട" എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങൾ.

സേവ് കോൺഗ്രസിൻ്റെ പേരിലാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം വരാനിരിക്കെ പാർട്ടിയിലെ ആഭ്യന്തര കലഹം പരസ്യമായത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

vachakam
vachakam
vachakam

നെന്മാറ സീറ്റിലേക്ക് തങ്കപ്പന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സംഭവത്തിൽ പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇത് ബാധിക്കുമോ എന്ന ആശങ്കയിലാണ് അണികൾ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam