കൊല്ലം : കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ വിവാദം. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് പോസ്റ്ററിൽ വിമർശനം. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്.
“ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണറിന് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്” എന്നും പോസ്റ്ററിൽ പറയുന്നു. ജനറൽ സീറ്റിൽ ദീപ്തി മേരി വർഗീസിന് മത്സരിക്കാനാകുമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
