തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ തിരുവനന്തപുരം എ.ആർ ക്യാമ്പിൽ പോലീസുകാരുടെ വിജയാഘോഷം.
ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ വെച്ചാണ് ഒരു വിഭാഗം പോലീസുകാർ രാഷ്ട്രീയ ചട്ടങ്ങൾ ലംഘിച്ച് ആഘോഷം സംഘടിപ്പിച്ചത്. പോലീസുകാർ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കരുതെന്ന കർശന നിയമം നിലനിൽക്കെയാണ് ഈ സംഭവം.
'നൂറുപേരുടെ 102 ആശംസകൾ' എന്ന് രേഖപ്പെടുത്തിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. കോൺഗ്രസ് പതാകയുടെ മാതൃകയിലുള്ള കേക്കാണ് ഇതിനായി തയ്യാറാക്കിയത്. യു.ഡി.എഫിന് ലഭിച്ച 102 സീറ്റുകളെ സൂചിപ്പിക്കുന്നതായിരുന്നു ഈ കേക്കിലെ സന്ദേശം.
ഡ്യൂട്ടി സമയത്ത് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത് സേനയുടെ അന്തസ്സിനും അച്ചടക്കത്തിനും വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉന്നത ഉദ്യോഗസ്ഥർ ഗൗരവമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
