അമ്മയുടെ ശസ്ത്രക്രിയക്ക് അവധിയില്ല; പൊലീസുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

OCTOBER 17, 2025, 11:23 PM

തൃശ്ശൂര്‍: അമ്മയുടെ ശസ്ത്രക്രിയയ്ക്ക് അവധി കിട്ടാത്തതിനാല്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

 എന്നാല്‍ ഫാന്‍ പൊട്ടി മുഖത്തുവീണ് പൊലീസുകാരന്റെ മുഖത്ത് പരിക്കേറ്റു. 17 തുന്നലിട്ടിട്ടുണ്ട്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ടവരുടെ പണം പിരിച്ചുകൊടുക്കാത്തതുകൊണ്ടാണോ വെള്ളികുളങ്ങര സ്റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്. 

vachakam
vachakam
vachakam

ഒന്‍പതുപേരുടെ കുറവ് പരിഹരിക്കാന്‍ റൂറല്‍ എസ്പിക്ക് താല്‍പര്യക്കുറവാണെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എസ്പിയുടെ പേരെഴുതിവെച്ച് ജീവനൊടുക്കേണ്ട അവസ്ഥയാണെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്യിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam