കൊരട്ടിയിൽ യുവാവിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

JULY 4, 2026, 7:00 PM

തൃശൂർ: യുവാവിനെ  തടഞ്ഞുനിർത്തി മർദ്ദിച്ച കേസിൽ കൊരട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മർദ്ദനത്തിനൊപ്പം മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

വെസ്റ്റ് കൊരട്ടി കണ്ടൻകാവിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ സിദ്ധാർഥ് (22) നൽകിയ പരാതിയെ തുടർന്നാണ് നടപടി.

തിരുവനന്തപുരം സ്വദേശിയായ വിനുകുമാർ എന്ന ഉദ്യോഗസ്ഥനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

vachakam
vachakam
vachakam

കൊരട്ടി ജംഗ്ഷനിൽ നിൽക്കുകയായിരുന്ന സിദ്ധാർഥിനെ അസഭ്യം പറയുകയും കഴുത്തിലും കവിളിലും നെറ്റിയിലും മൂക്കിന് മുകളിലും മർദിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തതായി എഫ്.ഐആറിൽ പറയുന്നു.

തുടർന്ന് യുവാവിന്റെ മൊബൈൽ ഫോൺ, ചാർജർ, ഹെഡ്‌സെറ്റ് എന്നിവ നിലത്തെറിഞ്ഞ് തകർത്തു. 75,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പരാതിയിൽ പറയുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam