തിരുവനന്തപുരം: ദിയ കൃഷ്ണകുമാറിന്റെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് ദിയ കൃഷ്ണയുടെ കുടുംബം.
തെറ്റു പറ്റിയെന്നും ജീവനക്കാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ജീവനക്കാര്‍ പറഞ്ഞത് ദിയ ടാക്സ് വെട്ടിക്കാന്‍ വേണ്ടി പണം ജീവനക്കാരുടെ അക്കൗണ്ടിലൂടെ വാങ്ങിയെന്നാണ്. ഈ ആരോപണങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നടന് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ നിര്‍ണ്ണായക ദൃശ്യങ്ങളാണ് ഇവ. 2024 ഒക്ടോബര്‍ മുതല്‍ പണം എടുത്തതായി വീഡിയോയില്‍ ജീവനക്കാര്‍ സമ്മതിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്നതോടെഇരുവിഭാഗവും നല്കിയ പരാതികളില്‍ സമഗ്രമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്. കേസില്‍ എല്ലാ മൊഴികളും പരിശോധിച്ച്, വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കാനാണ് പൊലിസിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി