സെന്‍സർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ പ്രദർശിപ്പിച്ചു: 'മോളിവുഡ് ടൈംസ്' അണിയറക്കാര്‍ക്ക് ഹാജരാവാന്‍ നോട്ടീസ്

JUNE 21, 2026, 3:16 AM

കൊച്ചി: മോളിവുഡ്  ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് എതിരെയാണ് കേസ്.

സിനിമ പ്രദര്‍ശിപ്പിച്ച കണ്ണൂര്‍ പയ്യന്നൂരിലുള്ള തിയറ്ററില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സെന്‍സറിംഗ് ഇല്ലാത്ത സിനിമ എട്ട് ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതായാണ് കണ്ടെത്തല്‍.

ഒരു ലാബിൽ വച്ച് സിനിമയുടെ സംവിധായകൻ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കൂട്ടിചേർത്തതിൻ്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സെൻസർ ബോർഡിന് പരാതി നൽകിയവരുടെ മൊഴിയും എടുത്തിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഹാജരാകാനും പൊലീസ് നോട്ടീസ് നല്‍കി.

vachakam
vachakam
vachakam

സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റല്‍ ക്രിയേറ്റര്‍ എന്നിവരെ പൊലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. ഇവര്‍ പൊലീസിനാണ് വിശദീകരണം നല്‍കേണ്ടത്. 

അഭിനവ് സുന്ദര്‍ നായകിന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായി ജൂണ്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്റെ പരാതി. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ഒരുലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam