പൊലീസ് സ്ഥലംമാറ്റ വിവാദം; ഡിജിപിക്ക് പരാതിയുമായി അസോസിയേഷൻ

JUNE 6, 2026, 6:14 AM

തിരുവനന്തപുരം: പൊലീസ് സേനയിലെ സമീപകാല സ്ഥലംമാറ്റങ്ങൾക്കെതിരെ ഗുരുതര പരാതിയുമായി കേരള പോലീസ് അസോസിയേഷൻ രംഗത്ത്. സർക്കാർ ഉത്തരവുകളും പൊലീസ് മാന്വലിലെ നിർദേശങ്ങളും ലംഘിച്ചാണ് സ്ഥലംമാറ്റങ്ങൾ നടപ്പാക്കിയതെന്നാണ് അസോസിയേഷൻ ഡിജിപി റവാഡ ചന്ദ്രശേഖറിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങിയാണ് പല സ്ഥലംമാറ്റങ്ങളും നടന്നതെന്നും ഇത്തരം നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിലെ സ്ഥലംമാറ്റ നടപടികൾ സേനാംഗങ്ങൾക്കിടയിൽ വ്യാപക അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്കൂൾ തുറന്നതിന് ശേഷമുള്ള സ്ഥലംമാറ്റങ്ങൾ പൊലീസുകാരുടെ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായും അസോസിയേഷൻ പറയുന്നു. പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നതിനും പഠനക്രമം താളം തെറ്റുന്നതിനും ഇത് കാരണമാകുന്നുവെന്നാണ് പരാതി.

vachakam
vachakam
vachakam

കൂടാതെ, ഗുരുതര അസുഖങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും നൽകേണ്ട പ്രത്യേക പരിഗണന പോലും നിലവിലെ സ്ഥലംമാറ്റങ്ങളിൽ പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.

വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തി മാനദണ്ഡങ്ങൾ പാലിച്ചുള്ള സ്ഥലംമാറ്റങ്ങൾ ഉറപ്പാക്കണമെന്നാണ് കേരള പോലീസ് അസോസിയേഷന്റെ ആവശ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam