പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരണം: ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു 

JULY 1, 2025, 3:25 AM

കാസർകോട്:  കുമ്പളയിൽ പൊലീസിനെ വെല്ലുവിളിച്ച് റീൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച് ഒമ്പത് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 

 കുമ്പള ടൗണിൽ വാക്കുതർക്കമുണ്ടായ സംഭവത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളാണ് റീൽ ഇട്ടത്.

വധശ്രമത്തിന് കേസെടുക്കുന്നുവെന്നും പേടിപ്പിക്കാൻ നോക്കരുതെന്നും പറഞ്ഞാണ് യുവാക്കൾ റീൽ ചെയ്തത്. 

vachakam
vachakam
vachakam

കേസെടുത്തുവെന്ന് തെറ്റിദ്ധരിച്ചാണ് യുവാക്കൾ റീൽ ചെയ്തത്. നിയമ സംവിധാനത്തെ വെല്ലുവിളിച്ച് ക്രമസമാധാനം തകർക്കാൻ പ്രേരണ നൽകിയതിനാണ് യുവാക്കൾക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam