"പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറരുത്"; ഡിജിപിയുടെ സര്‍ക്കുലര്‍

OCTOBER 31, 2025, 1:36 AM

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്നത് കർശനമായി വിലക്കി ആഭ്യന്തരവകുപ്പ്. അന്വേഷണത്തിലിരിക്കുന്ന കേസിൻ്റെ വിവരങ്ങളും മറ്റും മാധ്യമങ്ങൾക്ക് നൽകരുത് എന്നാണ് ഡിജിപി പുറത്തിറക്കിയ പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നത്.

അതേസമയം മൊഴിവിവരങ്ങളിൽ ഉൾപ്പെടെ ഇത് ബാധകമാകും എന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് മുന്നിൽ, പ്രത്യേകിച്ച് പത്രസമ്മേളനങ്ങൾ വഴി വെളിപ്പെടുത്തുന്നതിൽ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam