കൊച്ചി: നടൻ ടിനി ടോമിനെതിരേ നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ടിനി ടോം തന്നെ മത തീവ്രവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
പരാതിക്കാരിയായ അൻസിബയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. മൊഴിയും ലഭ്യമായ മറ്റ് വിവരങ്ങളും പരിശോധിച്ച ശേഷമാകും ടിനി ടോമിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളാണ് അൻസിബ പൊതുവേദിയിൽ ഉന്നയിച്ചിരിക്കുന്നത്. താൻ പലരുമായി സംസാരിക്കുന്ന സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് അവിഹിത ബന്ധങ്ങളുടെ കഥകൾ പ്രചരിപ്പിച്ചിരുന്നുവെന്നും മതപരിവർത്തന ശ്രമങ്ങൾ നടത്തുന്നയാളായി തന്നെ ചിത്രീകരിച്ചുവെന്നുമാണ് ആരോപണം.
ഇത്തരം പ്രചാരണങ്ങൾ മാനസികമായി വലിയ ആഘാതമുണ്ടാക്കിയെന്നും സിനിമാ മേഖലയിലെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മൂലമാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും അൻസിബ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
