തൃശൂര്‍: കുന്നംകുളം പൊലീസിൽ നിന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദര്‍.
വിഎസ്‍ സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും സുജിത്തിനെ പൊലീസ് മര്‍ദിച്ചതിൽ ഒരു മറുവശമുണ്ടെന്നും അബ്ദുൽഖാദര്‍ പറഞ്ഞു.
പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അബ്ദുൽഖാദര്‍ പരിഹസിച്ചു. വിഎസ് സുജിത്ത് പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണെന്നും കെവി അബ്ദുൽ ഖാദർ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന്‍റെ കല്യാണം മാധ്യമങ്ങള്‍ ആഘോഷിച്ചതിനെയും അബ്ദുൽ ഖാദർ വിമര്‍ശിച്ചു. സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിന്‍റെ വിവാഹ വാർത്തകൾ മാധ്യമങ്ങൾ ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്