വളാഞ്ചേരി: പൊതുഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളിയ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് (30) ആണ് പിടിയിലായത്. എറണാകുളം നിന്നും വളാഞ്ചേരി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
ഇൻസ്റ്റഗ്രാമിലൂടെ വ്യാപാര സ്ഥാപനങ്ങളുടെ പ്രമോഷണൽ വ്ലോഗുകൾ തയ്യാറാക്കുന്ന ആളാണ് നിയാസ്. പൊതുജനാരോഗ്യത്തിനും പരിസര ശുചിത്വത്തിനും ഭീഷണിയായ രീതിയിൽ ഇയാൾ പ്രവർത്തിച്ചിരുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
രാത്രികളിൽ റോഡുകളിലും ജനവാസ മേഖലകളിലും കക്കൂസ് മാലിന്യം തള്ളുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മുഖംമൂടി ധരിച്ച് സമൂഹമാധ്യമങ്ങളിൽ ആളുകളെ വെല്ലുവിളിക്കുന്ന വീഡിയോകളും ഇയാൾ പങ്കുവച്ചിരുന്നു. കൂടാതെ യുവാക്കളെ ലഹരിയിലേക്കും അക്രമത്തിലേക്കും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തി.
തുടർച്ചയായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ പരിഗണിച്ച് പ്രതിക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
