സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി മോദി എത്തുന്നുവെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതേതുടർന്ന് 17ന് ഗുരുവായൂരില്‍ നടക്കുന്ന മറ്റ് വിവാഹങ്ങളുടെ സമയം മാറ്റുന്നു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്.
രാവിലെ ഏഴിനും ഒമ്പതിനും മധ്യേ നടക്കേണ്ട വിവാഹങ്ങള്‍ നേരത്തെയാക്കാനാണ് ശ്രമിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വിവാഹ സംഘങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് സമയം മാറ്റുന്നത്.
17ന് നടക്കേണ്ട 65 വിവാഹങ്ങളില്‍ 12 എണ്ണമാണ് രാവിലെ ഏഴിനും ഒമ്പതിനും മധ്യേയുള്ളത്. 8.45നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. അതിന് മുമ്പായി മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും എന്നാണ് പുറത്തു വരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്