പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റും

MAY 18, 2026, 10:55 AM

ആലപ്പുഴ: പ്രതിപക്ഷ നേതൃസ്ഥാനത്ത്  നിന്നും പിണറായി വിജയനെ മാറ്റണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിലും ആവശ്യം. മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവാക്കിയപ്പോഴും ഇളവുകള്‍ നല്‍കിയെന്നാണ് വിമര്‍ശനം.

പിണറായി വിജയന് മാത്രം എന്തിനാണ് ഇളവുകള്‍ എന്ന് സെക്രട്ടറിയേറ്റില്‍ ചോദ്യമുയര്‍ന്നു. ടി എം തോമസ് ഐസകും സജി ചെറിയാനും പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികള്‍ ചേരും.

 പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചായിരുന്നു വിമര്‍ശനം.

vachakam
vachakam
vachakam

പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയായെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും എം വി ഗോവിന്ദന്‍ ശൈലി മാറ്റുന്നില്ലെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. 

ജി സുധാകരന്‍ പുറത്തുപോകുന്നതിന് മുന്‍പേ തന്നെ അദ്ദേഹത്തെ പുറത്താക്കേണ്ടതായിരുന്നു എന്നും ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam