ഡൽഹി: കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ വരുന്ന ഫെബ്രുവരി 8ആം തീയതി രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന സംഘം സമരം നടത്തുമെന്നാണ് ഇതുവരെ പുറത്തുവന്ന വാർത്തകൾ.
സമരത്തിനായി മുഖ്യമന്ത്രി പ്രതിപക്ഷത്തെയും ക്ഷണിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം സമരത്തിൽ പങ്കെടുക്കില്ല എന്ന് വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ ‘ജനകീയ പ്രതിരോധ’ത്തിനില്ല. പകരം, ഫെബ്രുവരി 8ന് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് ‘ഭരണഘടനയുടെ ഫെഡറൽ സംവിധാനം സംരക്ഷിക്കുക’ എന്ന വിഷയത്തിലുള്ള പൊതുസമ്മേളനം മാത്രമായിരുക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്.
കേരളത്തോടുള്ള കേന്ദ്ര അവഗണയ്ക്കെതിരെ മുഖ്യമന്ത്രിമാരും മന്ത്രിമാരും പ്രതിഷേധ സമരം നടത്തുമെന്നാണ് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്.
എന്നാൽ കേന്ദ്രവുമായി കേരളം ഏറ്റുമുട്ടുന്നുവെന്ന പ്രതീതി ഒഴിവാക്കാനാണ് ഭരണഘടനാ സംരക്ഷണ സമ്മേളനം മാത്രം മതിയെന്നു തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കില്ലെന്ന വിലയിരുത്തലിലാണ് പരിപാടിയുടെ സ്വഭാവം മാറ്റിയതെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്.
അടുത്തിടെ കേരളത്തിൽ നടന്ന ചില ഉന്നതതല കൂടിക്കാഴ്ചകൾ ഈ മാറ്റത്തിന് കാരണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്