തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതസ്ഥാപനത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയാക്കി മാറ്റിയെന്ന് അദ്ദേഹം വിമർശിച്ചു.
ഭരണഘടന മുന്നോട്ട് വെക്കുന്നത് മതനിരപേക്ഷത ആണെന്നും രാജ്യം എല്ലാവർക്കും ഒരേപോലെ അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.അയോധ്യയിലേക്കുള്ള ക്ഷണം നിരസിച്ച് ഭരണഘടനയെ ഉയർത്തിപ്പിടിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് പൂർത്തിയായി. യജമാനനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ, ആർഎസ്എസ് മേധാവി, രാമക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്നിവരും മോദിക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു.
വലിയ താരനിരയെയും അയോധ്യയിൽ കാണാൻ കഴിഞ്ഞു. സിനിമ താരങ്ങളായഅമിതാഭ് ബച്ചൻ,അഭിഷേക് ബച്ചൻ,ആമീർ ഖാൻ,രജനികാന്ത്, വിവേക് ഒബ്റോയ്, രാം ചരൺ,ധനുഷ്, കങ്കണ റണാവത്ത്, വിക്കി കൗശൽ, കത്രീന കൈഫ്, രൺബീർ കപൂർ, ആലിയ ഭട്ട് തുടങ്ങിയവർ അയോധ്യയിലെത്തി. കായിക താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ,രവീന്ദ്ര ജഡേജ, അനിൽ കുംബ്ലെ,വെങ്കടെഷ് പ്രസാദ്,മിതാലി രാജ്, വ്യവസായി മുകേഷ് അംബാനി, അനിൽ അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY: Pinarayi Vijayan against PM Modi
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്