വീണ്ടും ഇരുട്ടടി! അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി

MAY 18, 2026, 9:22 PM

തിരുവനന്തപുരം: സാധാരണക്കാർ ദിവസേന ചോദിക്കുന്ന ചോദ്യമുണ്ട്, ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന്?. ​

വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയപ്പോൾ ഹോട്ടൽ വിഭവങ്ങൾക്കുൾപ്പെടെ വില കൂടി.  ഈ വിലക്കയറ്റം പല മേഖലകളെയും ബാധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വീണ്ടും ഇരുട്ടടിയായി  അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ പ്രഹരവും.

പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി.

vachakam
vachakam
vachakam

ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു.   പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു.

പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയായി. ഡീസൽ വില ലിറ്ററിന് 98 രൂപ 63 പൈസയായി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam