കിളിമാനൂരിൽ അജ്ഞാത വഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെ കടന്നു കളഞ്ഞു 

MAY 30, 2025, 12:11 AM

തിരുവനന്തപുരം: കിളിമാനൂരിൽ അജ്ഞാത വഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കിളിമാനൂർ സ്വദേശി നന്ദകുമാറാണ് മരിച്ചത്. കിളിമാനൂർ - നാഗരൂർ റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. 

അതേസമയം അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇടിച്ച വാഹനത്തിൽ നിന്ന് ഒരാൾ പുറത്തിറങ്ങി നന്ദകുമാറിനടുത്തെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. നന്ദകുമാറിനെ അയാൾ തട്ടിവിളിച്ചെങ്കിലും അനക്കമില്ലെന്ന് കണ്ടതോടെ ഇയാൾ ആരെയോ ഫോണിൽ വിളിക്കുന്നു. ശേഷം വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നാണ് വിവരം. 

മറ്റൊരു വാഹനത്തിന്റെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പുറത്തു വരുന്ന സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam