തൃശൂർ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ രോഗി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു. ആലുവയിൽ നിന്ന് എത്തിച്ച നേപ്പാൾ സ്വദേശി സൂരജ് (31) ആണ് പുലർച്ചെ ഒന്നേമുക്കാലോടെ തടവ് ചാടിയത്.
കോട്ടപ്പുറത്ത് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിലേക്കാണ് ഇയാൾ ആദ്യം എത്തിയത്. വീട്ടുടമയായ മുരളി ചോദ്യം ചെയ്തതോടെ ഇയാൾ മുരളിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പിന്നാലെ പടിഞ്ഞാറെ കോട്ടയിൽ എത്തിയ സൂരജിനെ തടയാൻ ശ്രമിച്ച ബെന്നി വിൽസൺ, അജിത്ത് എന്നിവരെയും കുത്തിപ്പരിക്കേൽപ്പിച്ചിട്ടുണ്ട്.
അതേസമയം, കുത്തേറ്റ മൂന്നുപേരെയും ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലായെന്നാണ് ലഭ്യമായ വിവരം. സൂരജിനെ പിന്നീട് നാട്ടുകാരും പൊലീസും ചേർന്ന് കീഴ്പ്പെടുത്തി. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്