പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡപ്പിച്ചെന്ന പരാതിയെ തുടർന്ന് പഞ്ചായത്ത് അംഗത്തെ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗമായ സി. സുജിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ യിൽ നിന്നും സുജിത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവിൽ ഇയാൾ ഒളിവിലാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
