പാലക്കാട്: ആലത്തൂര്‍ കാവശേരിയില്‍ ബാറില്‍ വെടിവയ്പ്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു.
ആറ് മാസം മുന്‍പ് തുറന്നതാണ് ഈ ബാര്‍. ഇന്നലെ രാത്രിയോടെ ബാറിലെത്തിയ അഞ്ചംഗസംഘം സര്‍വീസ് മോശമാണെന്ന് പറഞ്ഞ് തര്‍ക്കമുണ്ടാക്കുകയായിരുന്നു.
തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് അഞ്ചുപേരടങ്ങിയ സംഘം മാനേജര്‍ രഘുനന്ദന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ബാര്‍ ജീവനക്കാര്‍ ഉടന്‍തന്നെ വിവരം പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് അഞ്ചുപേരെയും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
രഘുനന്ദന്റെ നട്ടെല്ലിനാണ് വെടിയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്