കോഴിക്കോട്: മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി മന്ത്രിമാർക്കും നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ ജില്ലാ കമ്മിറ്റികൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്.
പി.എ നിയമനത്തിനായി പാർട്ടി നിയോഗിച്ച ഉപസമിതി തയ്യാറാക്കിയ പട്ടിക പോലും പരിഗണിച്ചില്ലെന്നും അംഗങ്ങൾ വിമർശിച്ചു. വഖഫ്, പി.എം. ശ്രീ വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടിനെതിരെയും എതിർപ്പ് ഉയർന്നു.
കോഴിക്കോട് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് വിമർശനങ്ങൾ ഉയർന്നത്. ലീഗിന് അഞ്ച് മന്ത്രിമാരുണ്ടെങ്കിലും പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ മന്ത്രിമാർ സ്വന്തം താൽപര്യമാണ് പരിഗണിച്ചതെന്നാണ് ആരോപണം.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ പാർട്ടിക്ക് ശക്തമായ പ്രവർത്തകശേഷിയും തെരഞ്ഞെടുപ്പ് നേട്ടവുമുണ്ടായിട്ടും നിയമനങ്ങളിൽ ആ ജില്ലകൾക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ജില്ലകളുടെ സംഘടനാ ശക്തിക്കനുസരിച്ച് നിയമനങ്ങളിൽ മാറ്റം വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
അതേസമയം, ലീഗ് കൈകാര്യം ചെയ്യാത്ത വകുപ്പുകളിലെ താൽക്കാലിക നിയമനങ്ങളിൽ കോൺഗ്രസ് ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, അത് അംഗീകരിക്കാനാവില്ലെന്നും പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
