നിയമനം അഭിമുഖത്തിന് ശേഷം: വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്ന്  ഡോ. പി സരിൻ

MAY 8, 2025, 1:39 AM

 തിരുവനന്തപുരം:  വിജ്ഞാന കേരളം ഉപദേശകനായി കഴിഞ്ഞ ദിവസമാണ് ഡോ. പി സരിനെ നിയമിച്ചത്.

നിയമനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളും നേരിട്ടിരുന്നു. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡോ. പി സരിൻ. 

വ്യക്തിപരമായ ആക്ഷേപങ്ങൾക്ക് മറുപടി പറയാനില്ലെന്നും   വിജ്ഞാന കേരളം ഉപദേശകനായി നാളെ ചുമതലയേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

vachakam
vachakam
vachakam

  പണത്തിനു പിന്നാലെ പോകുന്നവനല്ല താനെന്ന് പഴയ കാലം പരിശോധിച്ചാൽ മനസിലാകുമെന്നും സിവിൽ സർവ്വീസ് പശ്ചാത്തലമുളളതു കൊണ്ടാവാം തനിക്ക് പുതിയ ചുമതല നൽകിയതെന്നും സരിൻ പറഞ്ഞു. 

അഭിമുഖം നടത്തിയിട്ടാണ് തന്നെ നിയമിച്ചതെന്നും തൊഴിൽ മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam