അനധികൃത പരോള്‍; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

FEBRUARY 2, 2026, 12:14 AM

തിരുവനന്തപുരം: ക്രിമിനല്‍ കേസ് കുറ്റവാളികള്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചതില്‍ അടിയന്തരപ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. 

അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും സര്‍ക്കാരിന് സൗകര്യമില്ലാത്തവ ചര്‍ച്ചചെയ്യേണ്ടെയന്നും വി.ഡി.സതീശന്‍ ചോദിച്ചു. സര്‍ക്കാരിന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ കുടപിടിക്കുന്നെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. 

മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറുടെ മുന്നില്‍ ‘ഇന്നെന്താ ചര്‍ച്ചയില്ലേ’ ബാനര്‍ ഉയര്‍ത്തി അംഗങ്ങള്‍ പ്രതിഷേധിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച ആൾക്ക് ഒരു മാസത്തിൽ മൂന്നു തവണ പരോൾ നൽകി. ടി പി കേസ് പ്രതികൾക്ക് മൂന്നുവർഷം പരോൾ ലഭിച്ചു. ജയിൽ ഡി ഐ ജിപിയെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. ഗൗരവമേറിയ കാര്യമാണ് സഭയിൽ ഉന്നയിച്ചത്. എന്നാൽ, ഇതിന് മറുപടി നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടി. 

vachakam
vachakam
vachakam

ഈ വിഷയം നിയമസഭയിൽ പറയാനുള്ള ഗൗരവം ഇല്ലേ. നിയമസഭയിൽ അല്ലാതെ പുത്തരിക്കേണ്ടത്ത് ആണോ വിഷയം ചർച്ച ചെയ്യേണ്ടത്. പ്രതികളെ ഭയന്നാണ് സിപിഎം ജീവിക്കുന്നത്. അനധികൃതമായാണ് പരോളുകൾ നൽകുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.തുടര്‍ന്നായിരുന്നു വാക്കൗട്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam