തൃശൂരിൽ വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

JUNE 13, 2026, 9:19 PM

തൃശൂർ: വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം.മേലൂർ സ്വദേശിയായ ജോസഫ് (46) ആണ് മരിച്ചത്.

കാടുകുറ്റി വൈന്തലയിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണശാലയിൽ വച്ചായിരുന്നു അപകടം നടന്നത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് ജോസഫിനെ കാണാനില്ലെന്ന കാര്യം സഹപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടത്. 

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ജോസഫിനെ ക്ലാരിഫയറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാള ഫയർ എൻട്രൻസ് സംഘമാണ് ജോസഫിൻ്റെ മൃതദേഹം പുറത്തെടുത്തത്.

vachakam
vachakam
vachakam

അതേസമയം, ജോസഫ് കാൽതെറ്റി ക്ലാരിഫയർ ഉള്ളിലേക്ക് വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam