ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന് തിരിച്ചടി; ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

MAY 15, 2026, 9:04 AM

എറണാകുളം: ഓപ്പറേഷൻ നുംഖോറിൽ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.കളമശേരിയിലെ ഷോറൂമിൽ നിന്നാണ് കാർ പിടിച്ചെടുത്തിരിക്കുന്നത്. 

കേസിലെ മുഖ്യസൂത്രധാരനായ ബിശ്വദീപ് ദാസ് കോഴിക്കോട്ടെ റോഡ് വേ കാർസസ് എന്ന സ്ഥാപനത്തിന് വിറ്റ ഏഴ് വാഹനങ്ങൾ കൂടി പിടികൂടി. റോഡ് വേ കാർസ് ഉടമ സെയിൻ മാർവ്വയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ്‌ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യ വ്യാപക പരിശോധന നടത്തിയത്.

vachakam
vachakam
vachakam

അതേസമയം, കേസിൽ ദുൽഖർ സൽമാന്റെയും അമിത് ചക്കാലക്കലിന്റെയും വാഹനങ്ങൾ നേരത്തെയും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസാൻ പട്രോൾ വാഹനങ്ങളായിരുന്നു മുൻപ് കസ്റ്റംസ് പിടിച്ചെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam