വയനാട്: വയനാട് പടിഞ്ഞാറത്തറ പുതുശ്ശേരി കടവിൽ തോണി മറിഞ്ഞ് ഒരു മരണം. പുതുശ്ശേരി കടവിൽ സർവീസ് നടത്തിയിരുന്ന തോണിയാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ തോണിയിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. അദ്ദേഹമാണ് തോണി തുഴഞ്ഞിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
അതേസമയം ഒരാളെ രക്ഷിക്കാനായില്ല. മറ്റ് രണ്ടുപേരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
