കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി

JANUARY 5, 2024, 3:30 PM

കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസില്‍ വിചാരണക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയില്‍ സുരേന്ദ്രന്റെ ഭാര്യ ജിപ്‌സിയാണ് പ്രതികള്‍ക്ക് അനുകൂലമായി കോടതിയില്‍ മൊഴിമാറ്റിയത്.

കൂടത്തായി ബസാറില്‍ നൈസ് ലേഡീസ് ഗാര്‍മെന്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തുന്ന ജിപ്‌സിയുടെ ഭര്‍ത്താവ് സുരേന്ദ്രന്‍ താമരശ്ശേരിയില്‍ മൂന്നാം പ്രതി പ്രജികുമാര്‍ നടത്തുന്ന ദൃശ്യകല ജ്വല്ലറി വര്‍ക്‌സില്‍ ജോലിക്കാരനായിരുന്നു.

ദൃശ്യകലയിലേക്ക് തന്റെ ഭര്‍ത്താവ് സുരേന്ദ്രന്‍ സയനൈഡ് എത്തിച്ചിരുന്നതായും ഒരു ദിവസം കാലത്ത് തങ്ങള്‍ ഒരുമിച്ച് വീട്ടില്‍നിന്നും ജോലിക്ക് പോകുന്ന വഴി കടയില്‍ സയനൈഡ് തീര്‍ന്നുവെന്നും സേട്ടുവിന്റെ അടുത്തുനിന്നും സയനൈഡ് വാങ്ങിക്കണമെന്നും ഭര്‍ത്താവ് സുരേന്ദ്രന്‍ തന്നോട് പറഞ്ഞിരുന്നതായി ജിപ്‌സി പൊലീസിന് മൊഴി നല്‍കിയിരുന്നു.

vachakam
vachakam
vachakam

കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു പ്രജികുമാറിന്റെ കടയില്‍ ഇരിക്കുന്നത് താന്‍ കണ്ടിരുന്നതായും ജിപ്‌സി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.

ആ മൊഴിയാണ് ജിപ്‌സി കോടതിയില്‍ മാറ്റിയത്. തുടര്‍ന്ന് ജിപ്‌സിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam