കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കി: ഒരാൾ അറസ്റ്റിൽ

JUNE 29, 2025, 8:46 PM

തിരുവനന്തപുരം:   കാട്ടാക്കട കെഎസ്എഫ്ഇയിൽ നിന്നും ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് ചിട്ടി തുക കൈക്കലാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 2024 ജൂലൈ 15 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കള്ളിക്കാട് മൈലക്കര സ്വദേശിയും കെഎസ്എഫ്ഇ ചിട്ടി കളക്ഷൻ ഏജന്റുമായ അഭിജിത് (30) ആണ് പിടിയിലായത്. വിശ്വാസ വഞ്ചനയ്ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

 അഭിജിത്ത്, സാം രാജ്, ചിട്ടി അംഗമായ ശരണ്യ ജയൻ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

vachakam
vachakam
vachakam

കള്ളിക്കാട് സ്വദേശിയായ വിഷ്ണുവിന്റെ പാസ്ബുക്കും തവണ തുകയും കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. 

ശരണ്യ ജയന് ജാമ്യം നിൽക്കുന്നത് വിഷ്ണുവാണ് എന്ന് ധരിപ്പിച്ച് സാം രാജിനെ വെച്ച് ആൾമാറാട്ടം നടത്തി. ശരണ്യ ജയൻ നറുക്കെടുപ്പിലൂടെ ലഭിച്ച ചിട്ടിക്ക് ജാമ്യത്തിന് ഒപ്പിട്ട് പണം കൈക്കലാക്കുകയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam