പാലക്കാട്: ഓണം പ്രമാണിച്ച് മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ട്രെയിന്‍ നമ്പര്‍ 06137 തിരുവനന്തപുരം നോര്‍ത്ത് - ഉധ്ന ജംഗ്ഷന്‍ വണ്‍വേ എക്സ്പ്രസ് സ്പെഷ്യല്‍ സര്‍വീസ് നടത്തും. സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 09.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് (ചൊവ്വാഴ്ച) രാത്രി 11.45 ന് ഉധ്ന ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ്. (01 സര്‍വീസ്)
മംഗളൂരു സെന്‍ട്രല്‍ - തിരുവനന്തപുരം നോര്‍ത്ത് ട്രെയിന്‍ നമ്പര്‍ 06010 എക്‌സ്പ്രസ് സ്പെഷ്യല്‍ 2025 സെപ്റ്റംബര്‍ 02 (ചൊവ്വാഴ്ച) വൈകുന്നേരം 7.30 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.00 ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. (01 സര്‍വീസ്)
വില്ലുപുരം ജംഗ്ഷന്‍-ഉദ്ന ജംഗ്ഷന്‍ ട്രെയിന്‍ നമ്പര്‍ 06159 എക്‌സ്പ്രസ് 2025 സെപ്റ്റംബര്‍ 01 (തിങ്കളാഴ്ച) രാവിലെ 10.30 ന് വില്ലുപുരം ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അടുത്ത ബുധനാഴ്ച രാവിലെ 05.30 ന് ഉദ്ന ജംഗ്ഷനില്‍ എത്തിച്ചേരും. (01 സര്‍വീസ്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്