ഓണം ബംബർ 2026: ഒന്നാം സമ്മാനം ₹30 കോടി; സമ്മാനഘടനയിൽ വൻ മാറ്റം

JULY 8, 2026, 1:04 AM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026ലെ ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തി. കഴിഞ്ഞ വർഷം 25 കോടി രൂപയായിരുന്ന ഒന്നാം സമ്മാനമാണ് സർക്കാർ അഞ്ച് കോടി രൂപ വർധിപ്പിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

അതേസമയം, മൂന്നാം സമ്മാനം 50 ലക്ഷം രൂപയിൽ നിന്ന് 25 ലക്ഷം രൂപയായി കുറച്ചുകൊണ്ട് സമ്മാനഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഓണം ബംബർ ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു.

vachakam
vachakam
vachakam

ടിക്കറ്റ് വില: ₹500

(ടിക്കറ്റ് നിരക്ക് ₹357.14 + 40% ജിഎസ്ടി)

ആദ്യഘട്ടത്തിൽ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് തീരുമാനം. ആവശ്യകത അനുസരിച്ച് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരീസുകളിലായിരിക്കും ടിക്കറ്റുകൾ പുറത്തിറങ്ങുക.

vachakam
vachakam
vachakam

നറുക്കെടുപ്പ്: സെപ്റ്റംബർ 26

വേദി: തിരുവനന്തപുരം ഗോർഖി ഭവൻ

സമ്മാനങ്ങൾ

vachakam
vachakam
vachakam

ഒന്നാം സമ്മാനം: ₹30 കോടി (1 പേർ)

രണ്ടാം സമ്മാനം: ₹1 കോടി വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: ₹25 ലക്ഷം വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: ₹5 ലക്ഷം വീതം 10 പേർക്ക് (ഓരോ സീരീസിലും 1 വീതം)

അഞ്ചാം സമ്മാനം: ₹2 ലക്ഷം വീതം 10 പേർക്ക് (ഓരോ സീരീസിലും 1 വീതം)

ആറാം സമ്മാനം: ₹5,000 വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: ₹2,000 വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: ₹1,000 വീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: ₹500 വീതം 2,75,400 പേർക്ക്

സമാശ്വാസ സമ്മാനം: ₹5 ലക്ഷം വീതം 9 പേർക്ക്

ആകെ സമ്മാനത്തുക: ₹125.54 കോടി

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണെന്നും, ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും അധികൃതർ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam