കൊല്ലം : ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെ പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ജി സുകുമാരൻ നായരെ സമീപിച്ച് ഒരു വിഭാഗം പ്രവർത്തകർ.
പത്മ കഫേ നിർമ്മാണത്തിലെ അഴിമതി അടക്കം വിവിധ കാര്യങ്ങൾ ആരോപിച്ചാണ് ഗണേഷിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഗണേഷിന് ഏകാധിപത്യ പ്രവണതയെന്നും താലൂക്ക് യൂണിയൻ അംഗങ്ങൾ പറഞ്ഞു. 15 പ്രവർത്തകരാണ് എൻഎസ്എസിൻ്റെ ആസ്ഥാനത്ത് എത്തി പരാതി നൽകിയത്.
അതേസമയം പത്തനാപുരം എൻഎസ്എസ് യൂണിയൻ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിന് പിന്നാലെ മറുപടിയുമായി കെ ബി ഗണേഷ് കുമാർ രംഗത്തെത്തി.
പത്തനാപുരം എൻഎസ്എസ് യൂണിയനിൽ ഒരു പ്രശ്നവും ഇല്ലയെന്നും അച്ഛനാണ് അങ്ങനെ ഒരു യൂണിയൻ ഉണ്ടാക്കിയതെന്നും പണം അടിച്ചുമാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടാകും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് അന്തശ്ഛിദ്രം ഉണ്ടാക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും നായന്മാർക്കിടയിൽ അന്തശ്ഛിദ്രം ഉണ്ടാക്കാനുള്ള ശ്രമം കോൺഗ്രസിൻ്റെതാണെന്നും ഗണേഷ് കുമാർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്