കുപ്രസിദ്ധ ഗുണ്ട, നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഭായ് നസീർ മരിച്ചു

JUNE 6, 2026, 6:05 AM

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഭായ് നസീർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഭായ് നസീറിന്റെ അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായാണ് വിവരം.

കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഭായ് നസീർ പ്രതിയായിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള അധോലോക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വർഷങ്ങളായി ഇയാളുടെ പേര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

അടുത്തിടെ പുറത്തുവന്ന ചില വിവാദ കേസുകളുടെയും അന്വേഷണങ്ങളുടെയും പശ്ചാത്തലത്തിലും ഭായ് നസീറിന്റെ പേര് വീണ്ടും ചർച്ചയായിരുന്നു. വിവിധ കേസുകളിൽ പ്രതിയായിരുന്ന ഇയാൾ നിയമനടപടികൾ നേരിട്ടുവരികയായിരുന്നു.

vachakam
vachakam
vachakam

ഭായ് നസീറിന്റെ മരണവിവരം പുറത്തുവന്നതോടെ സാമൂഹിക-രാഷ്ട്രീയ രംഗത്തും കൊച്ചി നഗരത്തിലും വ്യാപക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam