ആലപ്പുഴ: സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പത്തിയൂര്‍ നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം 19ാം വാര്‍ഡില്‍ ജയപ്രദീപ് പ്രചരണം തുടങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിച്ചില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കാത്തതിനാല്‍ ബിജെപി നേതാവ് ആത്മഹത്യ ചെയ്തതും മറ്റൊരു പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതും വലിയ വിവാദമാകുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ നിന്നും സമാന ആരോപണം ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
