നോർക്ക പ്രൊഫെഷണൽ ബിസിനസ് ലീഡർഷിപ്പ് മീറ്റ് - വെബ്സൈറ്റും ലോഗോയും പ്രകാശനം ചെയ്തു

SEPTEMBER 11, 2025, 7:28 AM

 തിരുവനന്തപുരം:  നോർക്ക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക പ്രൊഫെഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് 2025-ന്റെ (NORKA Professional Business Leadership Meet) ഔദ്യോഗിക വെബ്സൈറ്റും ലോഗോയും മുഖ്യമന്ത്രി  പിണറായി വിജയൻ പ്രകാശനം ചെയ്തു.

മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന ചടങ്ങിൽ നോർക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ് എന്നിവർ സന്നിഹിതരായിരുന്നു.

2024-ൽ നടത്തപ്പെട്ട നാലാം  ലോക കേരള സഭയിൽ ഉയർന്നുവന്ന ഒരു സുപ്രധാന നിർദ്ദേശം ആയിരുന്നു പ്രൊഫഷണൽ ഫോറം രൂപീകരിക്കുക എന്നത്. 

vachakam
vachakam
vachakam

2025 സെപ്റ്റംബർ 27-ന് കൊച്ചി ഗ്രാൻഡ് ഹയാട്ടിൽ നടത്തപ്പെടുന്ന ഈ ലീഡർഷിപ്പ് മീറ്റ് ആരോഗ്യപരിചരണം, ഭാവിയിലെ സാങ്കേതിക വിദ്യകൾ, സുസ്ഥിരത, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം എന്നീ അഞ്ച് പ്രധാന മേഖലകളിലായി കേരളത്തിന്റെ ദീർഘകാല വികസന കാഴ്ചപ്പാടുകൾക്ക് പ്രവാസി സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ വേദിയാകും.

വ്യവസായം, നയരൂപീകരണം, പദ്ധതി രൂപീകരണം എന്നീ മേഖലകളിൽ ആഗോള പരിചയസമ്പത്തുള്ള ക്ഷണിക്കപ്പെട്ട മലയാളി പ്രവാസി പ്രൊഫഷണലുകളുമായി സഹകരണ മാതൃകകൾ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam