തിരുവനന്തപുരം: പെരുന്നാൾ ദിനത്തിലും ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കാത്തതിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം. മെയ് 19ന്, മെയ് 25 മുതൽ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നുവെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി. ഇതിനായി 1070 കോടി രൂപ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ പെരുന്നാൾ ദിനമായ ഇന്ന് വരെ പെൻഷൻ വിതരണം ആരംഭിക്കാത്തത് വലിയ വീഴ്ചയാണെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ ക്ഷേമ പെൻഷൻ വിതരണ ദിവസമായിട്ടും പണം ലഭിക്കാത്തത് ജനങ്ങളെ നിരാശരാക്കിയെന്നും പാർട്ടി വിമർശിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വിശേഷ ദിവസങ്ങളിൽ മുൻകൂറായി ക്ഷേമ പെൻഷൻ വിതരണം ചെയ്തിരുന്നുവെന്നും സിപിഐഎം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമ പെൻഷൻ മുടങ്ങിയ സാഹചര്യമുണ്ടായിരുന്നുവെന്നും, അതിലേക്കുള്ള തിരിച്ചുപോക്കാണ് ഇപ്പോഴുണ്ടാകുന്നതെന്നുമാണ് സിപിഐഎമ്മിന്റെ വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
