ഏലപ്പട്ടയ ഭൂമിയില്‍ ടൂറിസം വേണ്ട; ഇടുക്കിയിലെ എല്ലാ പാട്ടഭൂമിയും പരിശോധിക്കണമെന്ന് ഹൈക്കോടതി

JUNE 15, 2024, 8:55 PM

കൊച്ചി: ഇടുക്കി ജില്ലയിലെ ഏലപ്പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ഹൈക്കോടതി ഉത്തരവ്.

ഏലം കൃഷിക്ക് മാത്രമായി അനുവദിച്ച ഭൂമിയിലെ കെട്ടിടങ്ങള്‍, ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ നടപടി വേണമെന്നും കോടതി പറഞ്ഞു. ജില്ലയില്‍ എവിടെയെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തി തുടർനടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി അറിയിച്ചു.

മകയിരം പ്ലാന്റേഷനുമായി ബന്ധപ്പെട്ട വിവാദ എൻ.ഒ.സി. വിഷയം പരിഗണിക്കവെയാണ്ഹൈക്കോടതിയുടെ ഉത്തരവ്.

vachakam
vachakam
vachakam

ഏലപ്പട്ടയഭൂമിയായ മകയിരം പ്ലാന്റേഷനില്‍ റിസോർട്ട് പ്രവർത്തിക്കുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തുകയും അത് അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

തഹസിൽദാർമാർ ജില്ലയിലെ മുഴുവൻ ഭൂമിയും പരിശോധിച്ച് റിപ്പോർട്ട് നൽകണം. ഇത് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam