മദ്യലഹരിയിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ചു മകൻ; ഞെട്ടിക്കുന്ന സംഭവം പത്തനംതിട്ടയിൽ 

JUNE 22, 2024, 7:14 PM

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ മദ്യലഹരിയിൽ അച്ഛനെ മകൻ ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ട്. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. 

വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം ഉണ്ടായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും ഇതിനെ തുടർന്നാണ് മർദ്ദനമെന്നുമാണ് നാട്ടുകാർ പറയുന്നത്. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. 

അതേസമയം സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസ് വിശദീകരിച്ചു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam