സില്‍വര്‍ ലൈനിൽ പിന്നോട്ടടിക്കാതെ കേരളം; അനുമതിക്കായി കേന്ദ്രത്തെ വീണ്ടും സമീപിച്ചു 

JUNE 22, 2024, 7:19 PM

ന്യൂഡല്‍ഹി: സില്‍വർ ലൈന്‍ പദ്ധതിക്കു അനുമതി നല്‍കണമെന്നു കേന്ദ്രത്തോട് കേരളം.ധനമന്ത്രിമാരുടെ ബജറ്റിനു മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ആവശ്യം ഉന്നയിച്ചത്.

വർധിച്ചു വരുന്ന റയില്‍ ഗതാഗത ആവശ്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്നും കേരളം വ്യക്തമാക്കി.

24,000 കോടിയുടെ പ്രത്യേക സാമ്ബത്തിക പാക്കേജ് സംസ്ഥാനത്തിനു അനവദിക്കണമെന്നും യോഗത്തില്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

ഈ വർഷത്തെ കടമെടുപ്പ് പരിധി ജി‍ഡിപിയുടെ മൂന്നര ശതമാനായി ഉയർത്തണം. കേന്ദ്ര, സംസ്ഥാന നികുതി പങ്കുവയ്ക്കല്‍ അനുപാതം 50-50 ആക്കി ഉയർത്തണം.

ദേശീയപാത വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിനു നല്‍കിയ 6000 കോടക്ക് തുല്യമായ തുക ഈ വർഷം ഉപാധികള്‍ ഇല്ലാതെ കടം എടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam