കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ മൃതദേഹം; തിരുവനന്തപുരത്തെ 13 കാരന്റെ മരണത്തില്‍ ദുരൂഹത

JUNE 22, 2024, 7:47 PM

തിരുവനന്തപുരം: വെള്ളറടയിലെ 13 കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് റിപ്പോർട്ട്. വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലാണ് മൃതദേഹം  കണ്ടെത്തിയത്. 

അതേസമയം കൈകള്‍ പിന്നില്‍ കെട്ടിയതാണ് ദുരൂഹത സംശയിക്കാൻ കാരണം എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. വെള്ളറട പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി വിശദമായ രീതിയില്‍ പരിശോധന ആരംഭിച്ചു. 

സംഭവത്തെ തുടർന്ന്, വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. ഇന്ന് രാവിലെയാണ് 13 കാരനായ അഖിലേഷിനെ മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam