ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്

JUNE 22, 2024, 7:25 PM

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്ന് എന്‍.എസ്.എസ്. വോട്ട് രാഷ്ട്രീയം മാത്രം കണക്കിലെടുത്താണ് ജാതി സംവരണം നടപ്പാക്കിയതെന്നും ജാതിമതഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദല്‍ സംവിധാനം വേണമെന്നുമാണ് എന്‍.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്‍.എസ്.എസ് ബജറ്റ് സമ്മേളന പ്രസംഗത്തിലാണ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രതികരണം. ജാതി സെന്‍സസ് രാജ്യത്ത് വര്‍ഗീയത വളര്‍ത്തുകയും ഐക്യത്തിനും അഖണ്ഡതക്കും വിഘാതം സൃഷ്ടിക്കുകയും ചെയ്യും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് ജാതിസെന്‍സസിനായുള്ള മുറവിളി ഉയരുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്.

മുന്നാക്ക സമുദായങ്ങള്‍ക്ക് നീതി നല്‍കാതെ ഇരു സര്‍ക്കാറുകളും അകറ്റിനിര്‍ത്തുകയാണ്. വര്‍ഗീയ സ്പര്‍ധ പടര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ഇനിയും തിരിച്ചടികളുണ്ടാവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ മാതൃകാപരമായ സേവനം നടത്തുന്ന സംഘടനയാണ് എന്‍.എസ്.എസ്. എന്നാല്‍ സ്‌കൂള്‍, കോളജുകളുടെ പ്രവര്‍ത്തനം സുഗമമായി നടത്താവുന്ന സാഹചര്യമല്ല നിലവിലുള്ളത്. എയ്ഡഡ് സ്‌കൂളുകളിലെ നിയമന കാര്യങ്ങളിലെ ഉദ്യോഗസ്ഥരുടെ അലംഭാവം പൊറുക്കാനാവില്ല. അഴിമതിക്കെതിരെ നടപടിയെടുക്കാതെ എയ്ഡഡ് മേഖലയെ മനപ്പൂര്‍വം തകര്‍ക്കുകയാണ്. ഇത് ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam