പ്രോടേം സ്പീക്കര്‍ പാനലില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറും; കൊടിക്കുന്നിലിനെ തഴഞ്ഞതില്‍ പ്രതിഷേധം

JUNE 22, 2024, 7:14 PM

തിരുവനന്തപുരം: 18-ാം ലോക്‌സഭയിലെ പ്രോടേം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ പ്രതിഷേധം. ഇന്‍ഡ്യ മുന്നണി പ്രോടേം സ്പീക്കറെ സഹായിക്കാനായി രൂപീകരിച്ച പാനലില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും സ്പീക്കര്‍ തിരഞ്ഞെടുപ്പിനുമായിട്ടാണ് പ്രോടേം സ്പീക്കറെ നിയമിക്കുന്നത്.

പ്രോടേം സ്പീക്കറെ സഹായിക്കാനായി രാഷ്ട്രപതി നിയമിച്ച പാനലില്‍ നിന്ന് ഇന്‍ഡ്യ മുന്നണിയുടെ അംഗങ്ങളായ ടിആര്‍ ബാലു (ഡിഎംകെ), കൊടിക്കുന്നില്‍ സുരേഷ്, സുദീപ് ബന്ദോപാധ്യായ (ടിഎംസി) എന്നിവരെ പിന്‍വലിക്കാനാണ് ആലോചിക്കുന്നത്.

vachakam
vachakam
vachakam

ഇവരെ കൂടാതെ ബിജെപിയുടെ രണ്ട് അംഗങ്ങളും പാനലിലുണ്ട്. സുരേഷിനോട് പാനലുമായി സഹകരിക്കേണ്ട എന്ന് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചതായാണ് ലഭിക്കുന്ന സൂചനകള്‍. ഇന്‍ഡ്യാ മുന്നണിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.

എട്ടു തവണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞ് ഏഴ് തവണ എംപിയായ ബിജെപി അംഗം ഭര്‍തൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറായി നിയമിച്ചതില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam