തിരുവനന്തപുരം: ശമ്ബള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ മില്‍മയില്‍ സമരം നടത്തും.
തിങ്കളാഴ്ച രാത്രി 12 മുതല്‍ മില്‍മയുടെ എല്ലാ യൂണിറ്റുകളിലും സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.
ശമ്ബള പരിഷ്കരണം ആവശ്യപ്പെട്ട് മില്‍മ മാനേജ്മെന്റിന് നോട്ടീസ് നല്കി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.
ഐഎൻടിയുസി നേതാവ് ചന്ദ്രശേഖരൻ, എഐടിയുസി നേതാവ് അഡ്വ. മോഹൻദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്