ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇനി കാത്തിരിക്കേണ്ടി വരില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. തീരുമാനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ഇനി കൂടുതൽ ചർച്ചകളില്ലെന്നും, പ്രഖ്യാപനം ഡൽഹിയിൽ തന്നെയാവും ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.സോണിയ ഗാന്ധി ആശുപത്രിയിലായിരുന്നു. ഇപ്പോൾ തിരികെ എത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, ഇന്നലെ രാത്രിയോടെ ചർച്ചകൾ ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഇനി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും കൂടിച്ചേർന്ന് അന്തിമ തീരുമാനം എടുത്താൽ മതിയാകുമെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
