കണ്ണൂര്‍: കണ്ണൂരില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ. ബസുകളില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതും സിനിമ പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കണമെന്ന് ആര്‍ടിഒ നിര്‍ദേശിച്ചു.
അമിത ശബ്ദമുണ്ടാക്കുന്ന ഹോണുകള്‍ രണ്ട് ദിവസത്തിനകം അഴിച്ചുമാറ്റണമെന്നും ആര്‍ടിഒയുടെ നിര്‍ദേശമുണ്ട്.നിയമലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന്റെ ഫിറ്റ്‌നെസ് റദ്ദാക്കുന്നതിനൊപ്പം 10,000 രൂപ വരെ പിഴ ഈടാക്കാമാണ് തീരുമാനം.
വാതില്‍ തുറന്നുവെച്ച് സര്‍വ്വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വ്വീസ് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കും.
നേരത്തെയും സമാനനിര്‍ദേശങ്ങള്‍ ആര്‍ടിഒ നല്‍കിയിരുന്നു വെങ്കിലും ഇത് പൂര്‍ണ്ണമായും പ്രാവര്‍ത്തികമായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഡാഷ് മോനേ രേവന്താ…"; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശവുമായി മുഖ്യമന്ത്രി
ഇന്ന് വൈകിട്ട് 6 മുതല്‍ 9ന് വൈകിട്ട് 6 വരെ 48 മണിക്കൂര്‍
'കാലം പറഞ്ഞ കഥ'യ്ക്ക് പ്രദർശന വിലക്കില്ല; ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി
പാലക്കാട് കോങ്ങാട് ഉത്സവത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു